Published On:Sunday, February 2, 2014
കാറില്‍ അനാശാസ്യം: യുവാവിനെ നാട്ടുകാര്‍ പിടികൂടി
കാറില്‍ അനാശാസ്യത്തിന് ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു. കഴിഞ്ഞ ദിവസം ഉച്ചയോടെ കോഴിക്കോട് നിന്നും ഫോണില്‍ സുഹൃത്ത് വിളിച്ച് ഏര്‍പ്പെടുത്തിയ യുവതിയുമായി കൂട്ടാലിട - പാടിക്കുന്ന് റോഡിലെ വിജന സ്ഥലത്ത് വച്ച് അനാശാസ്യത്തില്‍ ഏര്‍പ്പെട്ട കൂരാച്ചുണ്ട് സ്വദേശി ജൂഡ്‌സണ്‍ (21)നെയാണ് നാട്ടുകാര്‍ പിടികൂടിയത്.നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കാറുമായി കടന്നുകളയാന്‍ ശ്രമിച്ചപ്പോഴാണ് ജൂഡ്‌സണ്‍ പിടിയിലായത്. അമിത വേഗതയില്‍ കാറോടിച്ച് രക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമത്തിനിടെ നിരവധി വാഹനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും പരിക്കേറ്റു. മുളിയങ്ങലില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തിയാണ് നാട്ടുകാര്‍ പോലീസിലേല്പിച്ചത്. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
