Headlines
Published On:Sunday, February 2, 2014

ഗ്യാസ് സിലിണ്ടര്‍ യഥാസമയം നല്‍കാത്തതിന് 25,000 രൂപ പിഴ നല്‍കാന്‍ ഉപഭോക്തൃ കോടതി വിധി

ഉപഭോക്താവിന് യഥാസമയത്ത് ഗ്യാസ് സിലിണ്ടര്‍ നല്‍കാത്തതിന് ഗ്യാസ് ഏജന്‍സി 25,000 രൂപ പിഴയടയ്ക്കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ജഡ്ജ് കെ.മുഹമ്മദലി, അംഗങ്ങളായ അഡ്വ.ആര്‍.കെ. മദനവല്ലി, അഡ്വ. മിനി മാത്യു എന്നിവരടങ്ങിയ ബഞ്ച് വിധിച്ചു. കാലിക്കട്ട് യൂണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ കഞ്ഞിപ്പുര കെ.എന്‍.അബ്ദുസലാം നല്‍കിയ പരാതിയിലാണ് നടപടി. വളാഞ്ചേരിയിലെ ആലുംചോട് രാഹുല്‍ ഇന്‍ഡെയ്ന്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കോഴിക്കോട് ഏരിയാ മാനേജര്‍ എന്നിവരെ പ്രതിചേര്‍ത്ത് നല്‍കിയ കേസിലാണ് വിധി.