Headlines
Published On:Tuesday, February 4, 2014

മകളെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ അച്ഛനെ റിമാന്‍ഡ് ചെയ്തു

മലപ്പുറം: പതിനാല് വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ പിതാവിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. വേങ്ങര ചാലില്‍ക്കുണ്ട് സ്വദേശിയെയാണ് മലപ്പുറം സിഐ ടി.ബി. വിജയനും സംഘവും പിടികൂടിയത്. വീട്ടില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. വേങ്ങര ഗ്രാമപഞ്ചായത്ത് കൗമാരപ്രായക്കാര്‍ക്കായി നടത്തിയ ബോധവത്കരണ ക്ലാസിലാണ് പെണ്‍കുട്ടി പിതാവിന്റെ പീഡനവിവരം അധികൃതരോട് വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് വേങ്ങര പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഏറ്റെടുത്തതറിഞ്ഞ് പ്രതി കോയമ്പത്തൂരിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് നാട്ടിലെത്തിയ പ്രതിയെ വേങ്ങരയില്‍ വച്ച് പെലീസ് പിടികൂടുകയായിരുന്നു. അന്വേഷണസംഘത്തില്‍ എഎസ്‌ഐ ഉമ്മര്‍ മേമന, മുരളി, സിപിഒമാരായ ബിനു, രാംദാസ് എന്നിവരുമുണ്ടായിരുന്നു.