Published On:Saturday, February 1, 2014
ആം ആദ്മിയുടെ അഴിമതിക്കാരുടെ പട്ടികയില്‍ സോണിയയും മോഡിയും
ന്യൂഡല്‍ഹി: ആം ആദ്മിയുടെ അഴിമതിക്കാരുടെ ഏറ്റവും പുതിയ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയും ഇടം നേടി. പാര്‍ട്ടി അണികളുടേയും വോളണ്ടിയര്‍മാരുടേയും അവലോകനം പരിഗണിച്ചാണ് ഇരുവരേയും അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി.
അഴിമതിക്കാരെയും അഴിമതി രാഷ്‌ട്രീയത്തെയും സംരക്ഷിക്കുന്നു എന്നതാണ് ഇരുവരേയും പട്ടികയില്‍ പെടുത്താന്‍ കാരണമെന്ന് ആപ്പിന്റെ രാഷ്‌ട്രീയകാര്യ കമ്മറ്റിയംഗം ഗോപാല്‍ റായി പറഞ്ഞു. വെള്ളിയാഴ്‌ച ദേശീയ കൗണ്‍സിലിന് മുമ്പാണ് അഴിമതി പട്ടിക ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പുറത്തുവിട്ടത്.
