Published On:Saturday, February 1, 2014
മോഡിക്കൊപ്പം ജീവിക്കാനാകുമെന്ന പ്രതീക്ഷയില്ല: ജശോദാ ബെന്‍
തന്റെ ഭര്‍ത്താവും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിയ്ക്കൊപ്പം ഇനി ജീവിക്കാമെന്ന പ്രതീക്ഷയില്ലെന്ന് ഭാര്യ യശോദാ ബെന്‍. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യശോദാ ബെന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇനി ഒരിക്കലും അദ്ദേഹം വിളിക്കുമെന്ന് തോന്നുന്നില്ല. എല്ലാം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ജശോദാ ബെന്നിനെ പതിനേഴാം വയസ്സിലാണ് നരേന്ദ്ര മോഡി വിവാഹം കഴിച്ചത്. എന്നാല്‍ വിവാഹബന്ധം മൂന്നു വര്‍ഷം മാത്രമാണ് നീണ്ടുനിന്നത്. അതേസമയം, മോഡി ഇപ്പോഴും തന്റെ ഭര്‍ത്താവു തന്നെയാണെന്നും യശോദാ ബെന്‍ ഉറപ്പിച്ചുപറയുന്നു. രജോസാന ഗ്രാമത്തിലെ 59കാരിയും സ്കൂള്‍ അധ്യാപികയുമായ യശോദ ബെന്‍ ഇപ്പോഴും തന്റെ പേരിനൊപ്പം മോഡിയെന്ന് ചേര്‍ത്ത് അദ്ദേഹത്തിന്റെ ഭാര്യയാണെന്ന വിശ്വാസത്തില്‍ കഴിയുകയാണ്.
