ആര്‍.എം.പി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കൊണ്്ട് ഭാര്യ കെ.കെ രമ നടത്തുന്ന നിരാഹാരസമരത്തിനു വിഎസ് അച്യുതാനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചതായി അവകാശവാദം. രമയാണ് ഇക്കാര്യം സ്വകാര്യ ചാനലിനോടു വെളിപ്പെടുത്തിയത്. നിരാഹാരസമരത്തില്‍ വിഎസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമ പറഞ്ഞു. ടിപി വധക്കേസിലെ ഗൂഢാലോചന പുറത്തു കൊണ്്ടുവരുന്നതിനു വേണ്്ടിയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സിബിഐ അന്വേഷണം വേണമെന്ന രമയുടെ നിലപാടിനെ നേരത്തെ വിഎസ് പിന്തുണച്ചിരുന്നു.