Published On:Friday, May 30, 2014
പ്രധാനമന്ത്രിയുടെ 'ഭാര്യ'യ്ക്കും 24 മണിക്കൂര്‍ സുരക്ഷ
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാര്യ യശോദബെന്നിനും 24 മണിക്കൂര്‍ സുരക്ഷ നല്കാന്‍ തീരുമാനം. വടക്കന്‍ ഗുജറാത്തിലെ മെഹ്‌സാന ജില്ലിയിലുള്ള ഈശ്വര്‍വാഡ ഗ്രാമത്തില്‍ രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് യശോദബെന്‍ ഇപ്പോള്‍ താമസിക്കുന്നത്. സായുധരായ നാലു പോലീസുകാരെയും ഗ്രാമത്തിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ഒരു വാഹനവുമാണ് സുരക്ഷയ്ക്കായി അയച്ചിരിക്കുന്നത്. യശോദബെന്നിന്റെ വീട്ടില്‍ സുരക്ഷയ്ക്കായി ഒരു കോണ്‍സ്റ്റബിള്‍ എപ്പോഴും ഉണ്ടായിരിക്കുമെന്നും മെഹ്‌സാന ഡിഎസ്പിയുടെ വാക്കുകള്‍ ഉദ്ധരിച്ച് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.പ്രധാനമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്കും എസ്പിജി സുരക്ഷ ഏര്‍പ്പെടുത്തണമെന്നാണ് എസ്പിജി നിയമം അനുശാസിക്കുന്നത്. മോദിയോടൊപ്പമല്ല താമസമെങ്കിലും ഭാര്യയായി അദ്ദേഹം അംഗീകരിച്ച യശോദ ബെന്നിന് എസ്പിജി സുരക്ഷ നല്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

