Headlines
Published On:Friday, May 30, 2014

മഞ്ജുവിന്റെ ആ ചോദ്യം വന്നവഴി ഇങ്ങനെയാണ്

നിരുപമയുടെ മകള്‍ ഇന്ത്യന്‍ പ്രസിഡന്റിനോട് ചോദിച്ച ഒരു ചോദ്യമായിരുന്നു സാധാരണ വീട്ടമ്മയുടേയും 'ഹൗ ഓള്‍ഡ് ആര്‍ യു' എന്ന സിനിമയുടേയും കഥ പറച്ചിലിലെ ടേണിങ് പോയിന്റ്. നിരുപമയെക്കൊണ്ട് ചോദിപ്പിച്ച ആ ചോദ്യം തനിക്ക് എവിടെ നിന്ന് കിട്ടിയെന്ന് തിരക്കഥാകൃത്ത് സഞ്ജയ് വെളിപ്പെടുത്തി.

സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സമയത്ത് ഭാര്യ അഞ്ജനയുമായി സംസാരിക്കുകയായിരുന്നു. ഇതിനെ അഞ്ജന എന്നോട് ചോദിച്ചു. Who decide the expiry date of your Dream? ഉടനെ ഈ ചോദ്യം സംവിധായകന്‍ റോഷനെ വിളിച്ചു പറഞ്ഞു. കേട്ട ഉടനെ തന്നെ റോഷന്‍ പറഞ്ഞു. ഇത് ഒരു ഗംഭീര സംഭവമാണ്. ആ ചോദ്യത്തിന് അല്‍പം മാറ്റം വരുത്തിയാണ് നിരുപമ മകളിലൂടെ ഇന്ത്യന്‍ പ്രസിഡന്റിനോട് ചോദിച്ചത്. ''Who decides the expiry date of a woman's dream.