Headlines
Published On:Friday, May 30, 2014

നസ്രിയയുടെ നിക്കാഹിനെതിരെ മുസ്ലീം സംഘടന കോടതിയില്‍

മലയാളി താരം നസ്‌റിയാ നസീം നായിക വേഷം ചെയ്യുന്ന തിരുമനം എന്നും നിക്കാഹ് എന്ന ചിത്രത്തിനെതിരെ മുസ്ലീംസംഘടനാ നേതാക്കള്‍ രംഗത്ത്. തിരുമനം എന്നും നിക്കാഹ് എന്ന ചിത്രത്തിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

ചിത്രത്തിനെതിരെയും നിര്‍മാതാവായ ഓസ്‌കര്‍ രവിചന്ദ്രനെതിരെയുമാണ് തമിഴ്‌നാട്ടിലെ ഷിയ മുസ്‌ലിം ജമാത്ത് ചെന്നൈ ഹൈക്കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. മുസ്‌ലിം വിശ്വാസികളെയും ഇസ്ലാം തത്വങ്ങളെയും ഈ ചിത്രം മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് അലിഖാന്‍ കേസ് കൊടുത്തിരിക്കുന്നത്.