Headlines
Published On:Friday, May 30, 2014

മോഡിയുടെ വസതിയില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് രഹസ്യം തുരങ്കം

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ വസതിയില്‍ നിന്നും അടുത്തുള്ള എയര്‍പോര്‍ട്ടിലേക്ക് പ്രത്യേകം തുരങ്കമുണ്ടാക്കുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ആര്‍ സി ആറില്‍ നിന്ന് സാഫ്‌ദര്‍ജുങ് വിമാനത്താവളത്തിലേക്കാണ് തുരങ്കം നിര്‍മ്മിക്കുന്നത്.

കുമര്‍ അതുര്‍ക്ക് മാര്‍ഗ്, ഗോള്‍ഫ് കോഴ്സ്, സാഫ്‌ദര്‍ജുങ് ശവകുടീരം എന്നിവിടങ്ങളിലൂടെയാണ് തുരങ്കം കടന്നു പോകുന്നത്. നിലവില്‍ പ്രധാനമന്ത്രിയുടെ വസതിയും വിമാനത്താവളവും തമ്മില്‍ മൂന്നു കിലോമീറ്റര്‍ ദൂരമുണ്ട്. തുരങ്കം പൂര്‍ത്തിയായാല്‍ ഈ ദൂരം ഒന്നര കിലോമീറ്ററായി കുറയും. തുരങ്കത്തിന്റെ നിര്‍മ്മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സി പി ഡബ്ലിയുഡി, ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയുടെ സഹകരണത്തോടെയാണ് തുരങ്കം നിര്‍മ്മിക്കുന്നത്.