Headlines
Published On:Friday, May 30, 2014

വീണ്ടും സെവാഗിന്റെ വെടിക്കെട്ട്, ഐപി‌എല്‍ റെക്കോര്‍ഡ്

ഐ.പി.എല്ലില്‍ വീണ്ടും സെവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ചെന്നൈക്കെതിരെ വീരേന്ദ്ര സേവാഗ് മിന്നല്‍ വേഗത്തിലാണ് സെഞ്ച്വറി തികച്ചത്. അതും കേവലം 50 പന്തില്‍ നിന്ന്. 10 ബൗണ്ടറികള്‍, ആറ് സിക്‌സറുകള്‍. ധോനിയും സംഘവും വിഷമിച്ചുപോയ നിമിഷങ്ങള്‍.

ഓപ്പണറായി ഇറങ്ങിയ സേവാഗ് തുടക്കത്തിലെ കത്തിക്കയറി. മാക്‌സ്‌വെല്‍പോലും സിംഗിളെടുത്ത് സേവാഗിന് മാറിക്കൊടുത്തു. 21 പന്തില്‍ നിന്നാണ് 50 തികച്ചത്. അവസാനം പുറത്താകുമ്പോള്‍ സെവാഗ് 58 പന്തില്‍ നിന്ന് 122 റണ്‍സെടുത്തിരുന്നു. പഞ്ചാബിന്റെ സ്കോര്‍ 226. ചെന്നൈ ജയിക്കില്ലെന്ന് ഉറപ്പായി കഴിഞ്ഞു.