Headlines
Published On:Saturday, May 31, 2014

നഴ്‌സിന്റെ ദുരൂഹമരണം: ഷൈജുവിന് സ്ത്രീകള്‍ ദൗര്‍ബല്യമായിരുന്നു

ഷൈജുവിന്റെ പരസ്ത്രീ ബന്ധത്തെക്കുറിച്ച് ഏറെക്കഴിഞ്ഞാണ് പ്രിന്‍സിക്ക് മനസിലായത്. ഷൈജു തനിക്കു പറ്റിയ  ഇരകളെ കണ്ടെത്തിയിരുന്നത്. നഴ്‌സസ് ബ്യൂറോയിലെത്തുന്ന ഹോം നഴ്‌സുമാരില്‍ നിന്നു തന്നെയാണ്. പണം വാഗ്ദാനം ചെയ്തും നല്ല വീടുകളില്‍ ജോലിക്ക് വിടാമെന്ന വാഗ്ദാനം നല്‍കിയുമായിരുന്നു അവരില്‍ പലരെയും അയാള്‍ ഇംഗിതത്തിന് ഇരയാക്കിയത്.  ഹോട്ടല്‍ നടത്തിയിരുന്ന സമയത്ത് നഴ്‌സുമാര്‍ താമസിക്കുന്ന വീടുകളില്‍ ഭക്ഷണം വിതരണം ചെയ്തിരുന്നു. അവിടെയും 'പറ്റു' തുടങ്ങി.

സ്വന്തം ഭാര്യയുമായി ബന്ധപ്പെടുന്നതിന്റെ പോലും വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ആസ്വദിക്കുന്ന തരക്കാരനായിരുന്നു ഷൈജു. താന്‍ ബന്ധപ്പെടുന്ന എല്ലാ സ്ത്രീകളുടെയും നഗ്‌ന ചിത്രങ്ങളും വീഡിയോകളും അടുത്ത ദിവസത്തെ കള്ളുകുടി സദസില്‍ സുഹൃത്തുക്കളുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. താന്‍ കെണിയില്‍ വീഴ്ത്തുന്ന യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ അവരറിയാതെ എടുത്ത ശേഷം പിന്നീട് ബ്‌ളാക്ക്‌മെയില്‍ ചെയ്യുന്നതും പതിവായിരുന്നു. ഓരോ ദിവസവും കള്ളുകുടിക്കാന്‍ ഷൈജു കാര്യമായി വിളിച്ചാല്‍ സുഹൃത്തുക്കള്‍ക്ക് ഉറപ്പാണ്: പുതിയ ഏതോ ഇര വീണുവെന്ന്. അന്നു മുഴുവന്‍ ആ കഥ വീഡിയോയും ഫോട്ടോയും സഹിതം വിവരിക്കും.