Headlines
Published On:Saturday, May 31, 2014

പ്രായം കുറഞ്ഞ ബോഡി ബില്‍ഡര്‍മാര്‍: വയസ്സ് 7, 9

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ബോഡി ബില്‍ഡര്‍മാരാണ്‌ റുമാനിയക്കാരായ ഒമ്പതു വയസ്സുകാരന്‍ ഗിലിയാനോ സ്‌റ്റോറിനും ഏഴു വയസ്സുകാരന്‍ ക്‌ളോഡിയോ സ്‌റ്റോറിനും. തങ്ങളുടെ പ്രായത്തിലുള്ള കുട്ടികളെ അപേക്ഷിച്ച്‌ കടുപ്പമുള്ള മസിലുകളും സിക്‌സ്പാക്കും തകര്‍പ്പന്‍ ബൈസപ്‌സുമായി അനുപമമായ ശരീര സൗന്ദര്യമാണ്‌ ഗിലിയാനോ സ്‌റ്റോറിനും ക്‌ളോഡിയോ സ്‌റ്റോറിനും കിട്ടിയിരിക്കുന്നത്‌. കുട്ടിക്കളികളില്‍ ഇടപെടേണ്ട പ്രായത്തില്‍ കഠിനമായ പരിശീലനത്തിലൂടെയാണ്‌ കുട്ടികള്‍ ഇവ നേടിയത്‌.

വ്യായാമങ്ങള്‍ക്കായി രാവിലെ രണ്ടു മണിക്കൂറാണ്‌ ചെലവിടുന്നത്‌. മക്കള്‍ പ്രശസ്‌തരാകണം എന്ന ചിന്തയില്‍ 38 കാരന്‍ പിതാവ്‌ ലുലിയന്‍ സ്‌റ്റോര്‍ മക്കള്‍ക്ക്‌ നിര്‍ബ്ബന്ധിതമായി വ്യായാമം നല്‍കിക്കളഞ്ഞു.