Headlines
Published On:Saturday, May 31, 2014

മകന്റെ കളിയാക്കല്‍ സഹിക്കാനായില്ല, സെവാഗ്

കളിക്കാനറിയില്ലെന്ന മകന്റെ കളിയാക്കല്‍ സഹിക്കാനാവാതെയാണ് താന്‍ സെഞ്ച്വറി നേടിയതെന്ന് വീരെന്ദ്രര്‍ സെവാഗ്. കളിയാക്കിയവര്‍ക്കുള്ള മറുപടിയാണ് തന്റെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സെഞ്ച്വറിയെന്ന് വീരേന്ദ്ര സേവാഗ് പറഞ്ഞു. കേവലം 58 പന്തില്‍ നിന്നാണ് 122 റണ്‍സ് നേടിയത്

കളിയിലെ കേമനായി സംസാരിക്കുമ്പോഴാണ് സേവാഗ് മകന്റെ കളിയാക്കല്‍ രഹസ്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് സേവാഗിനോട് മകന്‍ തന്നെ കൂട്ടുകാര്‍ കളിയാക്കുന്ന വിവരം പറഞ്ഞത്. തന്റെ സ്‌കൂളിലെ കൂട്ടുകാരെല്ലാം സേവാഗിന് കളിക്കാനറിയില്ലെന്ന് പറഞ്ഞ് കളിയാക്കാറുണ്ടെന്നായിരുന്നു മകന്റെ പരാതി. കളിക്കാനറിയാത്തതുകൊണ്ടാണോ അച്ഛന്‍ പുറത്താകുന്നതെന്നും സേവാഗിനോട് മകന്‍ ചോദിച്ചു. ഇനിയും കളികള്‍ ബാക്കിയുണ്ടെന്നും മികച്ച സ്‌കോര്‍ നേടുമെന്നായിരുന്നു സേവാഗിന്റെ മറുപടി.