Published On:Saturday, May 31, 2014
പെനല്‍റ്റി കിക്കിനിടെ താരം തല്ലിയലച്ച് വീണു, എന്നിട്ടും ഗോള്‍!
ഫുട്‌ബോളില്‍ ഇതുവരെ എടുത്തിട്ടുള്ള പെനല്‍റ്റികളില്‍ ഏറ്റവും തമാശയേറിയതെന്നാണ് ഈ പ്രകടനത്തെ പലരും വിശേഷിപ്പിച്ചത്. മാലദ്വീപും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തിനിടെയായിരുന്നു ഈ അപൂര്‍വ്വ പെനല്‍റ്റി കിക്ക്.പെനല്‍റ്റിയെടുക്കാന്‍ ഓടിയെത്തിയ മാലദ്വീപ് താരം അഡേ അഷദാണ് കാണികളേയും ഗോളിയേയും ഒരു പോലെ അല്‍പനേരത്തേക്ക് വിഡ്ഡികളാക്കിയത്. സാധാരണ പോലെ പെനല്‍റ്റിയെടുക്കാന്‍ ഓടിയെത്തിയ താരം കിക്കെടുക്കുന്നതിന് മുമ്പ് തല്ലിയലച്ച് വീണു. ഇത് കണ്ട് ഒരു നിമിഷത്തേക്ക് ഗോളി അമ്പരന്നു പോവുകയും ചെയ്തു. ഗോളിയുടെ അമ്പരപ്പ് മാറും മുമ്പ് എഴുന്നേറ്റുവന്ന താരം പന്ത് അടിച്ച് ഗോളാക്കുകയും ചെയ്തു. മത്സരം 8-7ന് മാലിദ്വീപ് വിജയിക്കുകയും ചെയ്തു.

