Headlines
Published On:Sunday, June 1, 2014

യുവ നേതാവിന്റെ ഗർഭം ചുമക്കേണ്ടി വന്നു: മകൾ പിറന്നു: സരിതയുടെ വെളിപ്പെടുത്തല്‍

കോട്ടയം: തന്റെ മകളുടെ പിതൃത്വം യുവനേതാവിനെന്നു സരിതയുടെ വെളിപ്പെടുത്തല്‍. മംഗളം വാരികയില്‍ പ്രസിദ്ധീകരിക്കുന്ന 'പറയാന്‍ പലതും ബാക്കി' എന്ന പരമ്പരയിലാണ്‌ സരിത ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌.

സാധാരണ കുടുംബത്തില്‍ ജനിച്ച, മികച്ച വിദ്യാഭ്യാസം നേടിയ സ്‌ത്രീ എങ്ങനെ സാമ്പത്തിക തട്ടിപ്പുകളുടെയും രാഷ്‌ട്രീയ ഉപജാപങ്ങളുടേയും ഭാഗമായി എന്ന ചോദ്യത്തിനുളള ഉത്തരമാണ്‌ മംഗളത്തിലൂടെ സരിത നല്‍കുന്നത്‌. ചിലരുടെ രാഷ്‌ട്രീയ തിരക്കഥയിലെ കഥാപാത്രം മാത്രമായിരുന്നു താനെന്നു സരിത പറയുന്നു.

ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലം മുതല്‍ തനിക്ക്‌ ഒരു യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നുവെന്നും ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും അദ്ദേഹമായിരുന്നു ആശ്വാസമായതെന്നും സരിത മംഗളം വാരികയിലൂടെ വെളിപ്പടുത്തുന്നു. തന്റെ രണ്ടാമത്തെ കുട്ടിയുടെ പിതാവായ അദ്ദേഹം ഇപ്പോഴും കുട്ടികളുടെ കാര്യത്തില്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നും സരിത പറയുന്നു. ആ ബന്ധം സരിതയുടെ വാക്കുകളില്‍.

അക്കാലത്ത്‌ എനിക്ക്‌ പ്രമുഖനായ ഒരു യുവ രാഷ്‌ട്രീയ നേതാവുമായി അടുപ്പമുണ്ടായിരുന്നു. ആദ്യ വിവാഹ ബന്ധം തകര്‍ന്നകാലത്തായിരുന്നു ആ ബന്ധത്തിന്റെ തുടക്കം. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിയ പല അവസരത്തിലും എനിക്ക്‌ അദ്ദേഹമായിരുന്നു ആശ്വാസമായത്‌.തിരുവനന്തപുരത്ത്‌ വന്നതിനുശേഷം രാഷ്‌ട്രീയ നേതാവുമായുള്ള എന്റെ ബന്ധം കൂടുതല്‍ വളര്‍ന്നു വളര്‍ന്നു, അദ്ദേഹത്തിന്റെ കുഞ്ഞിനെ ഗര്‍ഭംധരിക്കുന്നതില്‍ എത്തി നിന്നു.എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്‌ഛന്‍ ആ യുവനേതാവാണ്‌. ആരാണ്‌ ആ നേതാവ്‌? സരിതയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഈ ലക്കം മംഗളം വാരിക കാണുക.