Headlines
Published On:Saturday, May 31, 2014

നിവിന്‍ പോളിയെ വിളിച്ച് മമ്മൂട്ടി എന്താണ് പറഞ്ഞത് ?

മമ്മൂട്ടി നിവിന്‍ പോളിയെ വിളിച്ച് എന്താണ് പറഞ്ഞത് ? ഇന്നത്തെ പ്രധാന ഫേസ്ബുക്ക് സംസാരം ഇതാണ്. മമ്മൂട്ടി നിവിന്‍പോളിയെ വിളിച്ചു എന്ന്. അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്തമാക്കിയ നടനാണ് നിവിന്‍ പോളി. എന്നാല്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു മമ്മൂട്ടിക്ക്. നിവിന്റെ 1983, ഓം ശാന്തി ഓശാന എന്നീ ചിത്രങ്ങള്‍ ഹിറ്റായി. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ബാംഗ്ലൂര്‍ ഡേയ്സും മികച്ച പ്രതികരണം നേടുന്നു. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലും നിവിനടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ സംവിധായികയ്ക്കും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്.

അതേസമയം നിവിന് ഇരട്ടി മധുരമായി ഒരു അഭിനന്ദനം ലഭിച്ചു. മെഗാ സ്റ്റാര്‍ മമ്മൂട്ടിയില്‍ നിന്നായിരുന്നു ആ അഭിനന്ദനം. ഫോണ്‍ വിളിച്ച് നിവിനെ മമ്മൂട്ടി അഭിനന്ദനം അറിയിക്കുകയായിരുന്നു. മമ്മൂട്ടിയുടെ അഭിനന്ദനം കിട്ടിയതില്‍ ആകെ ത്രില്ലടിച്ചിരിക്കുകയാണ് നിവിന്‍ പോളി.
Thank you MAMMOOKKA for that call !!!You really made my day :):):)Muaaahhhh   എന്ന പോസ്റ്റിട്ടാണ് നിവിന്‍ ഈ സന്തോഷം പങ്കുവച്ചത്.