Published On:Saturday, May 31, 2014
വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക പീഡനം, അശ്ലീലം അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു
മുംബൈയിലെ സ്ക്കുളില്‍ കുട്ടികള്‍ക്ക് ലൈംഗിക പീഡനം. കുട്ടികളെ നിര്‍ബന്ധിച്ച് അശ്ലീല ചിത്രങ്ങള്‍ കാണിക്കുകയും അതുപോലെ അഭിനയിക്കാന്‍ നിര്‍ദ്ദേശിക്കുകയും അനുസരിക്കാത്തവര്‍ക്ക് ശിക്ഷയായി പട്ടിക്കാഷ്ടം തീറ്റിക്കുകയുമായിരുന്നു. വെക്കേഷന് വീട്ടിലെത്തിയ കുട്ടികള്‍ വിട്ടുകാരോട് സംഭവം പറഞ്ഞതോടെയാണ് ക്രൂരത പുറം ലോകം അറിയുന്നത്. 5 കുട്ടികളുടെ രക്ഷിതാക്കള്‍ ട്രസ്റ്റിനെതിരെ പരാതി നല്‍കിയതോടെ ചന്ദ്രപ്രഭ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉടമയും 30 കാരിയായ മനേജരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പട്ടിക്കാഷ്ടം തിന്നാതെ ഓക്കാനിച്ച് നിന്ന കുട്ടികളെ ഛര്‍ദിച്ചത് കുടിപ്പിച്ചതായും പരാതിയുണ്ട്. ബാക്കി കുട്ടികള്‍ക്കും ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല. നിരന്തരമായി ഇവിടെ ലൈംഗിക പീഡനം നടന്നിരുന്നുവെന്നും കുട്ടികളെ ലൈംഗിക വൃത്തിയിലേയ്ക്ക് പ്രേരിപ്പിച്ചിരുന്നതായും എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

