Published On:Saturday, May 31, 2014
മാറിടത്തിന്റെ സൌന്ദര്യം കൂട്ടാന്‍ നടി ഡോക്ടറെ ഭീഷണിപ്പെടുത്തി, അറസ്റ്റിലായി
ലണ്ടന്‍: സ്തനങ്ങളുടെ ഭംഗി ഇനിയും കൂടുതല്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടറെ ഭീഷണിപ്പെടുത്തിയ നടി അറസ്റ്റിലായി. ഏഴു തവണ ഓപ്പറേഷന്‍ നടത്തിയിട്ടും മാറിടത്തിന്റെ ഭംഗി വര്‍ധിച്ചില്ല എന്നായിരുന്നു നടിയുടെ പരാതി. റുമാനിയന്‍ നടിയും ടിവി അവതാരകയുമായ ഓന സാവോരനു ആണ് ഡോക്ടറെ ഭീഷണിപ്പെടുത്തിയത്. ഏഴു ശസ്ത്രക്രിയ നടത്തിയതിന്റെ ചിലവായി 7000 പൌണ്ടും സൌജന്യ ശസ്ത്രക്രിയയും വേണമെന്ന് ആവശ്യപ്പെട്ടാണ് നടി ഡോ. മരെക് വാല്‍ക എന്ന പ്ലാസ്റ്റിക് സര്‍ജനെ ഭീഷണിപ്പെടുത്തിയത്.ഭീഷണി വര്‍ധിച്ചതോടെ ഡോക്ടര്‍ പോലീസിനെ വിളിക്കുകയും അവര്‍ നടിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റുമാനിയയിലെ ബുച്ചരെസ്റ്റ് ക്ലിനിക്കിലായിരുന്നു നടി മാറിമാറി ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

