Headlines
Published On:Monday, June 2, 2014

അശ്ല്ലീല ദൃശ്യങ്ങള്‍ ആ‍സ്വദിച്ച് ഓടിച്ച ലോറി കാറിലിടിച്ച് അധ്യാപിക മരിച്ചു

അശ്ല്ലീല ദൃശ്യങ്ങള്‍ ആ‍സ്വദിച്ച് ഓടിച്ച ലോറി കാറിലിടിച്ച് അധ്യാപിക മരിച്ചു. സ്റ്റഫോര്‍ഡ് സ്വദേശിനിയും അധ്യാപക അസിസ്റ്റന്റുമായ ലോറ ജേന്‍ തോമസ് (20) ആണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറെ കോടതി 5 വര്‍ഷം തടവിന് ശിക്ഷിച്ചു. മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ ആസ്വദിച്ച് ലോറി ഓടിക്കുകയായിരുന്നു ഇയാള്‍. അപകടകരമായ വിധം വാഹനം ഓടിച്ചതുമൂലം ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തതിനാണ് ഷ്രൂസ് ബെറി ക്രൌണ്‍ കോടതി ലോറി ഡ്രൈവര്‍ ഗ്ഗ്ലോവര്‍ (44)നെ 5 വര്‍ഷം തടവിന് ശിക്ഷിച്ചത്.

കാറിലുണ്ടായിരുന്ന അധ്യാപികയുടെ പ്രതിശ്രുത വരന്‍ ലെവിസ് ആന്റണി പാഗറ്റിന് (19) ഗുരുതരമായി പരുക്കേറ്റു. ലോറ ലെവിസുമൊത്ത് കടല്‍ കണ്ട് തിരിച്ചുവരുമ്പോഴായിരുന്നു അപകടം. 10 വര്‍ഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഗ്ലോവര്‍.