Published On:Friday, January 17, 2014
നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത് ശെര്‍ലിന്‍ ചോപ്രയുടെ കിടപ്പറ മാത്രം: രൂപേഷ് പോള്‍
കാമസൂത്ര ത്രീഡിയുടെ തിരക്കഥയുമായി നിരവധി നിര്‍മ്മാതാക്കളെ ചെന്നു കണ്ടപ്പോള്‍ അവര്‍ എല്ലാം ചോദിച്ചത് ഒന്ന് മാത്രമാണ്, ശെര്‍ലിന്‍ ചോപ്രയുടെ കിടപ്പറ. പടം എങ്ങിനെ ഇറങ്ങിയാലും അവര്‍ക്ക് പ്രശ്നമല്ല. വേണ്ടത് ശെര്‍ലിന്‍ ചോപ്രയ്ക്കൊപ്പം ഒരു രാത്രി.അവരുടെ എല്ലാം ചോദ്യം ഇതായിരുന്നു, ശെര്‍ലിന്‍ ചോപ്ര എല്ലാറ്റിനും തയ്യാറല്ലെ എന്ന്. എന്നെ അവര്‍ ഒരു കൂട്ടിക്കൊടുപ്പുകാരനായാണ് കണ്ടത്. സിനിമ നിര്‍മ്മിക്കാന്‍ എല്ലാവരും തയ്യാറാണ്. എന്നാല്‍ ശെര്‍ലിന്‍ ചോപ്രയെ കിട്ടണം. എല്ലാവരും ഇതൊരു സെക്സ് സിനിമയായാണ് കാണുന്നത്. എന്നാല്‍ ഇതൊരു മികച്ച സിനിമയാണെന്നും രൂപേഷ് പറഞ്ഞു.

