Published On:Tuesday, January 28, 2014
മോഹന്‍ലാലിന്റെ അശ്ലീല ആംഗ്യങ്ങള്‍; ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡിനിടെയുള്ള ദൃശ്യം വിവാദത്തില്‍; യുട്യൂബില്‍ അടിയോടടി
ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് വിതരണത്തിനിടെ സദസ്സിലിരുന്ന് കൊണ്ട് നടന്‍ മോഹന്‍ലാല്‍ കാണിച്ച അംഗവിക്ഷേപങ്ങള്‍ യുട്യൂബില്‍ വിവാദമായി. അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുന്ന ദൃശ്യമാണ് മദ്യപിച്ച് മോഹന്‍ലാലിന്റെ പ്രകടനം എന്ന പേരില്‍ യു ട്യൂബില്‍ പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
ഷാറൂഖ് ഖാന്‍, കമലാഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി വമ്പന്‍ താര നിര അണിനിരന്ന ഏഷ്യാനെറ്റിന്റെ അവാര്‍ഡ് നിശ കഴിഞ്ഞ ശനിയും ഞായറുമാണ് ചാനല്‍ സംപ്രേഷണം ചെയ്‌തത്. എന്നാല്‍ അവാര്‍ഡ് നിശയ്‌ക്ക് മമ്മൂട്ടിക്കും സിദ്ദിഖിനും സമീപത്തിരുന്ന മോഹന്‍ലാല്‍ കാണിക്കുന്ന അംഗവിക്ഷേപം സിദ്ദിക്കും മമ്മൂട്ടിയും തടയാന്‍ ശ്രമിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്.
അതേ സമയം മോഹന്‍ലാല്‍ അത് തുടരുകയും ചെയ്യുന്നു. അതിന് ശേഷം ഷാരൂഖ് ഖാന്റെ കൈയില്‍ മുത്തുന്നതും കൗതുകകരമായ കാഴ്‌ചയാണ്. മോഹന്‍ലാലിന്റെ അംഗവിക്ഷേപതത്തെ കുറിച്ച് യുട്യൂബില്‍ വന്‍ ചര്‍ച്ചയും നടക്കുന്നുണ്. ഫെയ്‌സ്‌ബുക്ക് അടക്കമുളള സോഷ്യല്‍ മീഡിയകളില്‍ മോഹന്‍ലാലിന് എതിരെ വ്യാപകമായ വിമര്‍ശനവും ഉയരുന്നുണ്ട്. ലാലേട്ടന്റെ തനിനിറം കണ്ടോളു എന്ന് പറഞ്ഞ പലരും ഈ വീഡിയോ ഷെയര്‍ചെയ്യുന്നുമുണ്ട്. അതേ സമയം മോഹന്‍ലാല്‍ ആരാധകര്‍ എതിര്‍ത്തുകൊണ്ടും രംഗത്തുണ്ട്.
