Headlines
Published On:Thursday, January 9, 2014

കാര്‍വില്‍പനയില്‍ നാലരശതമാനം ഇടിവ്

ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍വില്‍പനയില്‍ നാലരശതമാനത്തിന്റെ ഇടിവ്. 2012 ഡിസംബറില്‍ വിറ്റതിനേക്കാള്‍ നാലരശതമാനം കുറവു കാറുകളാണ് ഇക്കഴിഞ്ഞ ഡിസംബറില്‍ വിറ്റത്. ഇന്ത്യന്‍ ഓട്ടോമൊബൈല്‍ സൊസൈറ്റിയാണ് ഈ കണക്കു പുറത്തുവിട്ടത്. ബൈക്ക് വില്‍പനയില്‍ 4.24 ശതമാനത്തിന്റെയും കുറവുണ്ടായി.
2012 ഡിസംബറില്‍ 1,38,835 കാറുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ അത് 1,32, 561 ആയാണു കുറഞ്ഞത്. 2012 ഡിസംബറില്‍ 8,44,046 ബൈക്കുകളാണ് ഇന്ത്യയില്‍ വിറ്റത്. കഴിഞ്ഞ ഡിസംബറായപ്പോഴേക്ക് അത് 8,08,281 ആയി കുറഞ്ഞു. അതേസമയം, സ്‌കൂട്ടറുകള്‍ അടക്കമുള്ള എല്ലാ ഇരുചക്രവാഹനങ്ങളുടെയും വില്‍പനയുടെ കണക്കു നോക്കിയാല്‍ വളര്‍ച്ചയാണുള്ളത്. മൊത്തം ഇരുചക്രവാഹനങ്ങളുടെ വില്‍പനയില്‍ 2.32 ശതമാനത്തിന്റെ വര്‍ധനയുണ്ടായി.