Published On:Thursday, January 9, 2014
സ്വര്‍ണ പണയത്തിന്മേലുള്ള വായ്പ കൂട്ടാന്‍ ആര്‍ബിഐ അനുമതി
മുംബൈ: സ്വര്‍ണ പണയത്തിന്മേല് വായ്പ നല്‍കുന്നത് ഉയര്‍ത്താന്‍ ആര്.ബി.ഐ അനുമതി. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് പണയ സ്വര്‍ണത്തിന്റെ 75 ശതമാനം വരെ വായ്പ നല്കാന് അനുമതി നല്‍കിയിരിക്കുന്നത്. നേരത്തെ ഉണ്ടായിരുന്ന 60 ശതമാനം വരെ വായ്പ എന്നത് പരിഷ്കരിച്ചാണ് പുതിയ നീക്കം.
ഇതോടെ പണ്ടത്തിന്മേല് കൂടുതല്‍ തുക ലഭിക്കാന്‍ ഉപഭോക്താവിന് കഴിയും. സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചാകും തുക കണക്കാക്കുക. എന്നാല്‍ സ്വര്‍ണത്തിന്റെ ഗുണമേന്മ തര്ക്കത്തിനിടയാക്കിയേക്കാം. ഇതിനാല്‍ ആഭരണത്തിന്റെ ശുദ്ധത തെളിയിക്കുന്ന സാക്ഷ്യപത്രം വായ്പ എടുക്കുന്നവര്‍ ഹാജരാക്കേണ്ടി വരും.
ബിസിനസ്സുകാരെ ഏറെ സഹായിക്കുന്നതാണ് ആര്.ബി.ഐയുടെ പുതിയ നടപടി. വായ്പ തിരിച്ചടവ് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ്.
