Headlines
Published On:Thursday, May 29, 2014

ടി.എച്ച്.മുസ്തഫയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനം ഉന്നയിച്ച ടി.എച്ച്.മുസ്തഫയെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ജോക്കറെന്ന് വിശേഷിപ്പിച്ചതാണ് മുസ്തഫയ്‌ക്കെതിരായ നടപടിയിലേക്ക് നയിച്ചത്.

ഇടുക്കി, ചാലക്കുടി, തൃശൂര്‍, പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി അന്വേഷിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തി. ഇടുക്കിയിലെ പരാജയം അന്വേഷിക്കുക കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ്ബാബു അധ്യക്ഷനായ സമിതിയാകും. മറ്റിടങ്ങളിലെ പരാജയത്തെക്കുറിച്ച് സി.വി പത്മരാജന്‍ കമ്മിറ്റിയാകും പരിശോധിക്കുക.