Headlines
Published On:Thursday, May 29, 2014

അയാള്‍ എന്നെ ചതിക്കുകയായിരുന്നു: ഹന്‍സിക

ഞാനൊരു പ്രഭാവലയത്തിലായിപ്പോയി. അതെ. വഞ്ചിക്കപ്പെട്ടവളായിപ്പോയി. പ്രണയം ഒരു ഹോബിയായി കൊണ്ടുനടക്കുന്ന പുരുഷന്മാരുണ്ട്‌. മറിച്ച്‌ സ്‌ത്രീകളും. ചില പുരുഷന്മാര്‍ പ്രണയം തുടങ്ങുന്നതുതന്നെ ശാരീരിക ബന്ധത്തിലൂടെയായിരിക്കും. ഈ പ്രണയത്തിന്‌ നിലനില്‍പ്പുണ്ടാകില്ല. പ്രണയം നിരന്തരമായ ഒരു സുഖാനുഭൂതിയാണ്‌. ഇണചേരല്‍ നിമിഷമാത്രയില്‍ ഒതുങ്ങുന്ന ഒരു വികാരവും. ചുരുക്കിപ്പറഞ്ഞാല്‍ കുഞ്ഞിനെ മിഠായി വാങ്ങിത്തരാമെന്നു പറഞ്ഞ്‌ വ്യാമോഹിപ്പിച്ച്‌, അതിന്റെ ശരീരത്തില്‍ അണിഞ്ഞിരുന്ന സ്വര്‍ണമാല കവരുന്ന കള്ളന്മാരെക്കുറിച്ച്‌ നിങ്ങള്‍ കേട്ടിരിക്കും. അതുപോലെ പ്രണയം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന സ്‌ത്രീപുരുഷന്മാര്‍ ഒരിക്കലും 'മാല' കവരാന്‍ ഇടം നല്‍കരുത്‌. 'മാല' കവരാനുള്ള മിഠായി നുണഞ്ഞ്‌ പ്രണയം ആസ്വദിക്കുക.