Published On:Thursday, May 29, 2014
എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും ടിടിഇ തള്ളിയിട്ടു; യാത്രക്കാരി മരിച്ചു
ജാല്‍ഗോണ്‍: കോച്ചുമാറിക്കയറിയതിനെ തുടര്‍ന്ന് ടിടിഇ തള്ളിയിട്ട യാത്രക്കാരി ട്രെയിന്‍ കയറി മരിച്ചു. അബദ്ധത്തില്‍ എ സി കോച്ചില്‍ കയറിയതിനെ തുടര്‍ന്ന് സമ്പത്ത് സാലുങ്കേ എന്ന ടിടിഇ ഉജ്വല പാണ്ഡേ (28) എന്ന യാത്രക്കാരിയെ തള്ളിയിടുകയായിരുന്നു എന്നാണ് ആരോപണം. ടിടിഇ യെ യാത്രക്കാര്‍ ചേര്‍ന്ന് പിടിച്ചുകെട്ടി റെയില്‍വേ പോലീസിന് കൈമാറി. സംഭവത്തില്‍ അന്വേഷണം നടന്നുവരുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.
ഉജ്വലയുടെ ബന്ധു രാഹുല്‍ പുരോഹിത് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. രാജേന്ദ്രനഗര്‍ പാറ്റ്‌നാ എക്‌സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ജനറല്‍ ടിക്കറ്റ് എടുത്ത് എ സി കോച്ചില്‍ കയറിയ ഉജ്വലയെ ടിടഇ തടഞ്ഞു. എന്നാല്‍ നീങ്ങിയതിനാല്‍ ഭയപ്പെട്ട് നിന്ന ഉജ്വലയെ വീണ്ടും എ സി കോച്ചില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ സാലുങ്കേ ഉജ്വലയെ പുറത്തേക്ക് തള്ളിയിട്ടു.
ബാലന്‍സ് നഷ്‌ടമായ ഉജ്വല കോച്ചിനും പ്‌ളാറ്റ്‌ഫോമിനും ഇടയിലൂടെ ട്രെയിന് കീഴിലേക്ക് വീണു. ഈ സമയത്ത് പത്തുവയസ്സുകാരിയായ മകള്‍ പലകും ഒപ്പമുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ പാന്‍ട്രി കാറില്‍ ഒളിച്ച സാലുങ്കേയെ യാത്രക്കാര്‍ ചേര്‍ന്ന് പിടിക്കുകയും റെയില്‍വേ സ്‌റ്റേഷനിലെ പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്‌തു. സാലുങ്കേ മദ്യ ലഹരിയിലായിരുന്നെന്നും പരാതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്.

